Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CBI Probe

അ​യോ​ധ്യ സം​ഭാ​വ​ന ത​ട്ടി​പ്പ്; സി​ബി​ഐ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ട​ൻ ഇ​ട‌​പെ​ട​ണ​മെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. അ​ഭി​ഭാ​ഷ​ക​രാ​യ അ​ജ​യ് കു​മാ​ർ റാ​യ്, ദി​നേ​ശ് കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ. യു​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി ഇ​തു​വ​രെ എ​ഫ്ഐ​ആ​റോ ക്രി​മി​ന​ൽ കേ​സോ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ‌​ട്ടു​ന്നു.

Kerala

സ​തീ​ശ​നെ​തി​രാ​യ സി​ബി​ഐ അ​ന്വേ​ഷ​ണ ശിപാർശ മ​ന്ത്രി​സ​ഭ​യി​ൽ വ​ന്നി​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ​​​യു​​​ള്ള സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ ശി​​​പാ​​​ർ​​​ശ സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ന്നി​​​ല്ല.

പ്ര​​​ള​​​യ​​​ത്തി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ പ​​​റ​​​വൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് വി​​​ദേ​​​ശ​​​ത്തു നി​​​ന്നു പ​​​ണം ക​​​ണ്ടെ​​​ത്തി പു​​​ന​​​ര​​​ധി​​​വാ​​​സം ന​​​ട​​​പ്പാ​​​ക്കി​​​യ പു​​​ന​​​ർ​​​ജ​​​നി പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ലെ ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച വി​​​ജി​​​ല​​​ൻ​​​സ് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ടാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ശി​​​പാ​​​ർ​​​ശ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രാ​​​യ അ​​​ന്വേ​​​ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച് മ​​​ന്ത്രി​​​മാ​​​രും ഒ​​​ന്നും ചോ​​​ദി​​​ച്ച​​​തു​​​മി​​​ല്ല.

വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്താ​​​ൻ ഓ​​​രോ വ​​​കു​​​പ്പു​​​ക​​​ളും ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പ്രാ​​​യോ​​​ഗി​​​ക ത​​​ല​​​ത്തി​​​ൽ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ർ​​​ത്തി​​​ച്ചു.

മാ​​​ർ​​​ച്ച് ആ​​​ദ്യം നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​മാ​​​ർ നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൂ​​​ന്നാ​​​മ​​​തും വി​​​ജ​​​യി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ വി​​​ഷ​​​യം. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ൽ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലും വ​​​കു​​​പ്പു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു സ​​​മ​​​ഗ്ര ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​രു​​​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ മോ​ഷ​ണം: കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ മോ​ഷ​ണ​ക്കേ​സ് അ​ന്ത​ര്‍​ദേ​ശീ​യ മാ​ന​ങ്ങ​ള്‍ ഉ​ള്ള ഒ​രു കേ​സാ​യി മാ​റി​യ സ്ഥി​തി​ക്ക് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്കു​ന്നി​ല്ല. പ​ക്ഷേ അ​ന്താ​രാ​ഷ്ട്ര മാ​ന​ങ്ങ​ളു​ള്ള ഒ​രു കേ​സാ​കു​മ്പോ​ള്‍ എ​സ്ഐ​ടി​ക്ക് മാ​ത്ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ പു​രാ​വ​സ്തു​ക്ക​ള്‍ മു​ഴു​വ​ന്‍ വി​റ്റ് കാ​ശു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ക​ഥ​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍​ത്ത​ന്നെ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ങ്ങ​ള്‍ കാ​ണാ​നി​ല്ല എ​ന്നു​ള്ള വാ​ര്‍​ത്ത ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണം.

​സ്വ​ര്‍​ണ മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ വ​ലി​യൊ​രു ഗൂ​ഢ​സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ ​ഗൂ​ഢ​സം​ഘ​ത്തി​ന് കേ​ര​ള​ത്തി​ല്‍ ഇ​ന്ന് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​രി​ക്കു​ന്ന ആ​ളു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ട്. വ​ലി​യ ആ​സൂ​ത്രി​ത​മാ​യ ഒ​രു ഗൂ​ഢാ​ലോ​ച​ന ഇ​തി​ന്‍റെ പി​ന്നി​ലു​ണ്ട്. ഇ​തെ​ല്ലാം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Kerala

മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം: ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ ഒഴിവായി

കൊ​​​ച്ചി: സി​​​എം​​​ആ​​​ര്‍എ​​​ല്‍- എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് മാ​​​സ​​​പ്പ​​​ടി ഇ​​​ട​​​പാ​​​ടി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ല്‍നി​​​ന്ന് ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ ഒ​​​ഴി​​​വാ​​​യി.

ഹ​​​ര്‍ജി ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യ​​​പ്പോ​​​ള്‍ പി​​​ന്മാ​​​റു​​​ന്ന​​​താ​​​യി അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഹ​​​ര്‍ജി വി​​​ശ​​​ദ വാ​​​ദ​​​ത്തി​​​നാ​​​യി ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​ന്ന​​​ലെ വീ​​​ണ്ടും കേ​​​സ് ലി​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ജ​​​ഡ്ജി പി​​​ന്മാ​​​റു​​​ന്ന​​​താ​​​യി കോ​​​ട​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ക​​​യും ചെ​​​യ്ത​​​ത്.

Latest News

Corehub Up